ചെന്നൈ: നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ കീറി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയില്‍. ചെന്നൈക്കടുത്ത് റെട്ടേരിയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് 35 ചാക്കുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ചാക്കുകെട്ടുകള്‍ കണ്ടതോടെ നാട്ടുകാര്‍ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോലീസ് എത്തി ഇവ കസ്റ്റഡിയിലെടുത്തു. കീറിയ നിലയിലായിരുന്നതിനാല്‍ ഇവയുടെ മൂല്യം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മൂല്യം കോടികള്‍ വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു കണ്ടയ്നര്‍ ലോറിയില്‍ എത്തിച്ച കെട്ടുകള്‍ ഇവിടെ ഇറക്കുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്

