മഥുര : ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് കയറി. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എല്ലാ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടമുമുണ്ടായത്. ട്രെയിനിന്റെ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന തടസം തകര്‍ത്ത് പ്ലാറ്റ്ഫോമിലേക്ക് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇത് മാനുഷിക പിഴവാണോ സാങ്കേതിക പിഴവാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ റെയില്‍വെ ഇതുവരെ പ്രതികരണമൊന്നും നല്‍കിയിട്ടില്ല. എഞ്ചിന് നീക്കം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുകയുളളൂ.


