ബഹിരാകാശത്ത് കുടുങ്ങി സഞ്ചാരി സുനിത വില്യംസും സഹയാത്രികന് ബച്ച് വില്‍മോറും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റിയതിനാല്‍ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്റെ പരിശോധനകൾ നടക്കുകയായിരുന്നു എന്നാണ് നാസ അറിയിച്ചിരുന്നത്
ഇന്ത്യന്‍ വംശജയായ സുനിതയും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത് ഈ മാസം അഞ്ചിനാണ്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദര്‍ശനവും ബോയിങ് സ്റ്റാര്‍ലൈനറിന്റെ കന്നിയാത്രയുമായിരുന്നു.സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.ഏഴിന് ഇവര്‍ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നു. എന്നാല്‍ യാത്ര പലതവണ മാറ്റിവെക്കേണ്ടി വന്നു. ഒടുവില്‍ 26ന് മടങ്ങിവരാനിരിക്കെ യാത്ര വീണ്ടും മുടങ്ങി.


