ഇരുപത്തൊന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17 രൂപയുമാണ് കൂടിയത്.
ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.


