രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,08,953 ആയി. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതിലാണ് വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 384 പേര് മരിച്ചു. ഇതോടെ ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.
മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1,52,765 ആയി. 7106 പേര് മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര് മരിച്ചു.
തമിഴ്നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 30095 പേര്‍ക്കാണ് രോഗം കണ്ടൈത്തിയത്. ഗുജറാത്തില്‍ 1771 പേര് മരിച്ചു. കേരളത്തില്‍ 3876 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 22 മരണവുമുണ്ടായി.


