ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും. ബിഹാറിലെ പാറ്റ്നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെ പങ്കെടുക്കും.
മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിലെ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രി അമിത് ഷാ.
നേരത്തെ, ഇന്ത്യ സഖ്യം വിട്ട നിതീഷ് കുമാറും ജെഡിയുവും എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകള്‍ ജെഡിയു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


