മുംബൈ: മുംബൈയിലെ ആഷ്റായ് ചൈല്‍ഡ് കെയര്‍ സെന്ററിലെ കൊച്ചുകുട്ടികള്‍ക്കൊപ്പമാണ് സച്ചിന് ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്.
ട്വിറ്ററിലൂടെയാണ് ആഘോഷത്തിന്റെ രസകരമായ വീഡിയോ സച്ചിന് ആരാധകര്‍ക്കായി പങ്കുവെച്ചത്. വീഡിയോ കണ്ട ആരാധകര്‍ സച്ചിന്റെ നല്ല മനസിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്.
ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് താരം. കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും അവര്‍ക്കായി കൈനിറയെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് സച്ചിന് മടങ്ങിയത്. കുട്ടികള്‍ക്കായി ബാഡ്മിന്റണ്‍ റാക്കറ്റ്, ബാറ്റ്, ഫുട്ബോള്‍ തുടങ്ങിയ സ്പോര്‍ട്സ് ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു.


