ദില്ലി: ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി ഒന്ന് മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തിക്കും. ജസ്റ്റിസ് രമേശ് രംഗനാഥന് ആന്ധ്രപ്രദേശ് ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആകും.
ജസ്റ്റിസ് രമേശ് രംഗനാഥന് നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉള്‍പ്പടെ 16 ജഡ്ജിമാരെയും ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവ് ഇറക്കി.

