ജയ്പൂര്‍: കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തി വലുതാക്കിയ തീവ്രവാദികളെയാണ് ബി.ജെ.പി വെടിവെച്ചു വീഴ്ത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്. ഇതിന്റെ ഫലമായാണ് കോണ്‍ഗ്രസ് ഭരണകാലത്ത് തീവ്രവാദം അതിരൂക്ഷമായത്. കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തിയ തീവ്രവാദികളെ ഞങ്ങള്‍ വെടിവെച്ചിടുന്നത് നിങ്ങള്ക്കുകാണാമെന്നും ആദിത്യനാഥ് പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൈന്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കാനാണ് താത്പര്യം. എന്നാല്‍ അവര്‍ നക്സലൈറ്റുകളെയും വിഘടനവാദികളെയും തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ തീവ്രവാദത്തിനും നക്സലിസത്തിനും വിഘടനവാദത്തിനും ഇടമില്ലെന്നും അദ്ദേഹം ആരോപിച്ചു.


