കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുലിനെയും പരോശമായി വിമര്‍ശിച്ച് യോഗാ ഗുരു ബാബ രാംദേവ്. നരേന്ദ്രമോദിയും അമിത് ഷായും ജീവനോടെയുണ്ടാകണമെന്ന് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നില്ല. ഇവര്‍ ജീവനോടെയുള്ളത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലെന്നും രാംദേവ് പറഞ്ഞു.
സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. അതില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. തിരികെ മോദിയും അമിത് ഷായും അവരോട് വൈരാഗ്യം വെച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കില്‍ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെയാണ് രാംദേവ് പരാമര്‍ശിച്ചത്.


