കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും ഉത്തര്‍പ്രദേശിലും ജീവഹാനി സംഭവിച്ചതില്‍ നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അനുശോചിച്ചു. കനത്തമഴയിലും ഇടിമിന്നലേറ്റും ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇരു സംസ്ഥാനങ്ങളിലും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജീവന്നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗം സുഖപ്പെടാന്‍ പ്രാര്‍ഥിക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു


