ഈസ്റ്റ് ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉടമയായ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ നവീന്‍ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. നവീനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.ആശുപത്രിക്ക് എന്‍ഒസി ഇല്ലായിരുന്ന സാഹചര്യത്തിലാണ് ഉടമയെ കസ്റ്റഡലയിലെടുത്തിരിക്കുന്നത്. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങള് എന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 336, 304 എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊാലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.തീപിടുത്ത ദുരന്തം ഹൃദയഭേദകമാണെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

