രാജ്യത്ത് 24 മണിക്കൂറിനിടെ 146 കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 4167ആണ് രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,45,380 പേര്‍ക്കാണ്. ഇവരില്‍ 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കുറിനുള്ളില്‍ 6,535 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലും പതിവുപോലെ തന്നെ രോഗവ്യാപനത്തോത് കൂടുതലാണ്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 1663 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറില്‍ 635 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 14053 ആയി. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 17,000 കടന്നു. 805 പുതിയ കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 549 കേസുകളും ചെന്നൈയിലാണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ക്രമാതീതമായി രോഗബാധ കൂടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.


