ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ ഭീകരരുടെ ക്യാമ്ബുകള്‍ തകര്‍ത്തത് സ്ഥിരീകരിച്ച് പാക്കിസ്ഥാന് ദൃക്സാക്ഷി. മുഹമ്മദ് ആദില്‍ എന്ന ബാലാകോട്ട് നിവാസി ബി.ബി.യിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്നത്. ഭൂകമ്ബം പോലെയാണ് അത് അനുഭവപ്പെട്ടത്. ആദില്‍ ബി.ബിസിയോട് പറഞ്ഞു.
#IndianAirForce ने पाकिस्तान के जिस बालाकोट पर हमला किया वहां के लोग क्या बोले?
वीडियो: एम.ए. जर्राल pic.twitter.com/1xSCEp1koU
— BBC News Hindi (@BBCHindi) February 26, 2019
’ഞങ്ങള്‍ക്ക് ആ രാത്രി ഉറങ്ങാനായില്ല, പിന്നീടാണ് അത് സ്ഫോടനമാണെന്ന് മനസിലായത്. ഇതേതുടര്‍ന്ന് എന്റെ ബന്ധുവിന് പരിക്കേല്‍ക്കുകയും വീടിന് കേടുപടുകള്‍ സംഭവിക്കുകയും ചെയ്തുെവെന്ന് ആദില്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു ദൃക്സാക്ഷി കൂടി വ്യോമാക്രമണത്തെ സ്ഥീരീകരിച്ചിട്ടുണ്ട്.
‘ശബ്ദത്തിലുള്ള പൊട്ടിത്തെറിയാണ് കേട്ടത്, യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിവെയ്പ്പ് പോലെയാണ് തോന്നിയത്. പിന്നീട് നിശബ്ദതയായിരുന്നു’. പ്രദേശവാസിയായ വാജിദ് ഷാ സംഭവം വിശദീകരിച്ചു.

