ന്യൂഡല്‍ഹി: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ വാദപ്രതിവാദങ്ങളുമായി നേതാക്കള്‍. ഇത്തവണ വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. മുന്‍ കേന്ദ്രമന്ത്രിയായ വിലാസ് റാവു മുട്ടേമര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോദിയുടെ അമ്മയെ കുറിച്ച് അനാവശ്യ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറും സ്വന്തം പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിവാദം.
സമൂഹമാധ്യങ്ങളില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോ ദൃശ്യത്തിലാണ് വിലാസ് റാവു രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും പരമ്പരകളെ കുറിച്ച് പരാമര്‍ശിച്ച് സംസാരിച്ചത്. ”ലോകത്തിന് രാഹുല്‍ ഗാന്ധിയുടെ അച്ഛനെയും മുത്തശ്ശിയെയും അറിയാം. എന്നാല്‍ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ല,” എന്നാണ് വിലാസ് റാവുവിന്റെ പ്രസ്താവന.
‘രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരും മുന്‍പ് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഞ്ച് തലമുറകളെ കുറിച്ച് അറിയാം. അദ്ദേഹത്തിന് അച്ഛനാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം- രാജീവ് ഗാന്ധി, മുത്തശ്ശിയാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം-ഇന്ദിരാഗാന്ധി, മുതുമുത്തശ്ശന് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം-ജവഹര്‍ലാല്‍ നെഹ്റു. നെഹ്റുവിന്റെ അച്ഛന് മോത്തിലാല്‍ നെഹ്റുവിനെ കുറിച്ചും ജനങ്ങള്‍ക്ക് അറിയാം. പക്ഷെ ആരാണ് നരേന്ദ്ര മോദിയുടെ അച്ഛന് എന്ന് ആര്‍ക്കുമറിയില്ല.” എന്നാണ് വിലാസ് റാവു പറയുന്നത്.
ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

