വിദിഷ: കുടുംബത്തെ വലിച്ചിഴച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ബിജെപി ഉന്നയിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ വഹിക്കുന്ന സ്ഥാനങ്ങളെയാണ് ഞങ്ങള്‍ വിമര്‍ശിക്കാറുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദിഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, മോദിയുടെ അച്ഛനെയും അമ്മയെയും പരാമര്‍ശിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്തവനകള് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോദിയുടെ വിമര്‍ശനം.
ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാല്‍ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറിന്റെ പ്രസ്താവന. കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ മോദിയുടെ അമ്മയെ കുറിച്ച് അനാവശ്യ പ്രസ്താവന നടത്തി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയതിന് പിന്നാലെയാണ് വിലാസ് റാവുവും മോശം പരാമര്‍ശം നടത്തിയത്.

