ചെന്നൈ : തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബേറ്. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലാണ് ബോംബേറുണ്ടായത്. കറുക്ക വിനോദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി.
2022ല് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്. ഈ കേസിൽ ജയിൽ മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിരുന്നു. ഗവർണർ അനുമതി നൽകാത്തതി നെ തുടർന്നാണ് ആക്രമണം.


