പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വധഭീഷണി. മോദിയെയും അമിത് ഷായേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിനെയും വധിക്കുമെന്ന് ഭീകര സംഘടനയുടെ നേതാവ് ജെയ്ഷെ മുഹമ്മദ്. 30 ഡ്രോണുകള്‍ പഞ്ചാബ് മാര്‍ഗം ഇന്ത്യയില്‍ ഇതിനായി എത്തിച്ചു എന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. പുല്‍വാമ പഠാന് കോട്ട് അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
ഇതിനായിട്ടാണ് പഞ്ചാബിലേക്ക് 80 കിലോ ആയുധങ്ങള്‍ എത്തിച്ചതെന്നും സൂചനയുണ്ട്. 30 സ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിട്ടുണ്ട്. കശ്മീരിലെ 370ാം അനുച്ഛേദം എടുത്ത കളഞ്ഞ നടപടിയില്‍ പ്രതിഷേധിച്ചാണ് ജെയ്ഷെ മുഹമ്മദിന്റെ നീക്കം.