ചെന്നൈ: കോടതിയില്‍ നിന്നും പരിസരത്ത് നിന്നും അംബേദ്കറുടെ ചിത്രങ്ങള്‍ നീക്കം ചെയ്യില്ലെന്ന് അറിയിച്ച് മദ്രാസ് ഹൈക്കോടതി. കോടതിയില്‍ മഹാത്മാ ?ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിനെ എതിര്‍ത്ത് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തല്‍സ്ഥിതി തുടരുമെന്ന് കോടതി അറിയിച്ചത്.
അംബേദ്കര്‍ ചിത്രങ്ങള്‍ മാറ്റില്ലെന്ന് തമിഴ്നാട് നിയമമന്ത്രി എസ് ര?ഗുപതിക്ക് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ പറഞ്ഞു. ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിരുന്നു. കോടതികളില്‍ ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം തീരുമാനങ്ങള്‍ ഹൈക്കോടതി എടുത്തിട്ടുണ്ടെന്ന് ജൂലൈ ഏഴിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ മദ്രാസ് ഹൈക്കോടതി പറയുന്നു.


