സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ് റദ്ദാക്കിയത്.
സി.ബി.എസ്.ഇയുടെ പാത പിന്തുടര്ന്ന് പരീക്ഷ റദ്ദാക്കാമെന്ന് ഐ.സി.എസ്.ഇയും അറിയിച്ചു. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ യുടെ രീതി പിന്തുടരുമെന്നും ഐ.സി.എസ്.ഇ കോടതിയെ അറിയിച്ചു.
ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.


