മൈസൂർ സന്ദർശനത്തിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ലെന്ന ആരോപണവുമായി അധികൃതർ. 80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. 2023 ഏപ്രിൽ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവി റാഡിസൺ ബ്ലൂ ഹോട്ടലിൽ ഔദ്യോഗിക സന്ദര്‍ശനത്തിൻ്റെ ഭാഗമായി താമസിച്ചത്.സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു.
ഏപ്രിൽ 9 മുതൽ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശംമൂന്ന് കോടി രൂപ ചെലവാണ് പരിപാടിക്ക് കണക്കാക്കിയത്. ഇതി പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ പരിപാടിക്ക് 6.33 കോടി രൂപ ചെലവായി.ആകെ ചെലവായ 6.33 കോടിയിൽ പകുതിയോളം കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടർച്ചയായി കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.കര്‍ണാടകത്തിലെ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസര്‍വേറ്റര്‍, നാഷണൽ ടൈഗര്‍ കൺസര്‍വേഷൻ അതോറിറ്റിക്ക് 2023 സെപ്തംബര്‍ 29 ന് അവശേഷിക്കുന്ന തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.കേന്ദ്രത്തോട് പണം ചോദിക്കുമ്പോഴെല്ലാം പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് വനംവകുപ്പിന് ലഭിച്ച മറുപടി.