ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്കോട്ടിലുണ്ടായ തീപിടുത്തില്‍ മരണം 22 ആയി. ഇന്ന് വൈകിട്ട് ടിആര്‍പി ഗെയിംസോണിലാണ് തീപിടുത്തമുണ്ടായിരുന്നത്. വൻ തീപിടുത്തത്തിൽ കെട്ടിടത്തിനകത്ത് നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്.
അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം തുടങ്ങിയെന്നും രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ് പറഞ്ഞു