രണ്ട് മാസമായി നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിച്ചു. മാര്‍ച്ച്
25 മുതലാണ് ആഭ്യന്തര വിമാന സര്‍വ്വീസ് നിലച്ചത്. കൊവിഡ് വ്യാപനം ഉയരുമ്പോള്‍ വിമാനങ്ങള്‍ പുനസഥാപിക്കരുതെന്ന് പല സംസ്ഥാനങ്ങളും അഭ്യര്‍തഥിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ഇന്ന് 13 സര്‍വീസുകളാണ് ഉള്ളത്. തിരുവനന്തപുരം-6, കോഴിക്കോട്-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് നടത്തുന്ന സര്‍വീസുകള്‍. വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ആദ്യ സര്‍വീസ് പട്നയിലേക്കാണ്.

