ഇന്ത്യയില്‍ നാല് സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ചൂട് കൂടുന്നത് എന്നാണ് കാലവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ നാല് സംസ്ഥാനങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്. മെയ് 29നും 30നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹരിയാന, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.


