പട്ന: എസ്പി നേതാവ് അഖിലേഷ് യാദവിനെയും ബിഎസ്പിനേതാവ് മായാവതിയെയും പ്രശംസിച്ച് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘന്‍ സിന്‍ഹ. ഇരു കൂട്ടരും പ്രധാനമന്ത്രിയാകാന്‍ യോഗ്യരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശത്രുക്കളെ പുകഴ്ത്തിയുള്ള സിന്‍ഹയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

‘ആര്‍ക്കും പ്രധാനമന്ത്രിയാകാം. അതൊരു കണക്കിന്റെ കളിയാണ്. നിശ്ചിത എണ്ണം എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ എനിക്കും നിങ്ങള്‍ക്കും പ്രധാനമന്ത്രിയാകാം. പക്ഷേ, വിജയകരമായി മുഖ്യമന്ത്രിപദവി വിനിയോഗിച്ചിട്ടുള്ളവരാണ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യര്‍’. ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.മായാവതിയും അഖിലേഷ് യാദവും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിപദത്തിലിരുന്ന് കഴിവ് തെളിയിച്ചവരാണെന്നും അതുകൊണ്ട് പ്രധാനമന്ത്രിയാകാന്‍ അനുയോജ്യരാണ് എന്നുമാണ് സിന്‍ഹ പറഞ്ഞത്.


