മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് പരിശോധന കര്‍ശനമാക്കി. ഇവിടം മുഴുവന്‍ ആളുകളെയും കൊവിഡ് പരിശോധന നടത്തും. ജൂണ്‍ 30 ന് മുന്‍പ് ഡല്‍ഹിയിലെ 261 കണ്ടെയ്ന്മെന്റ് സോണുകളിലെ മുഴുവന്‍ വീടുകള്‍ കേന്ദ്രീകരിച്ചും കൊവിഡ് പരിശോധന നടത്തും. ജൂലൈ ആറിനകം ഡല്‍ഹിയിലെ എല്ലാ ആളുകളിലും പരിശോധന നടത്താനാണ് തീരുമാനം.
യുദ്ധകാലടിസ്ഥാനത്തില്‍ 1000 കിടക്കകളുള്ള കൊവിഡ് ആശുപത്രി 10 ദിവസത്തിനകം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഇതിനായി ഒരു ലക്ഷം റാപിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ വാങ്ങാന്‍ ബിഎംസി തീരുമാനിച്ചു