ദില്ലി: ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേള സന്ദർശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി ആദരിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകിയത്. 
കുംഭമേള ‘സ്വഛ് കുംഭ് ‘ ആകുന്നതിൽ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നിട്ടും കുംഭ മേള നഗരിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു. സ്വച്ഛ് കുംഭയിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
Moments I’ll cherish for my entire life!
Honouring remarkable Safai Karamcharis, who have taken the lead when it comes to realising the dream of a Swachh Bharat!
I salute each and every person making a contribution towards a Swachh Bharat pic.twitter.com/IsjuCgjlkn
— Narendra Modi (@narendramodi) February 24, 2019


