ന്യൂഡല്‍ഹി: രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം വോട്ടവകാശം കൂടി വിലക്കണമെന്ന് യോഗ പ്രചാരകന് ബാബ രാംദേവ്. ജനസംഖ്യ നിയന്ത്രണത്തിന് കടുത്ത നടപടികള്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഹിന്ദു, മുസ്ലിം വ്യത്യാസമില്ലാതെ ഇതു നിയമമായി നടപ്പാക്കണമെന്നാണ് രാംദേവിന്റെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ നിരോധിക്കുകയും തൊഴില്‍ അവസരങ്ങള്‍ നല്‍കാതിരിക്കുകയുമാണ് വേണ്ടത്. എങ്കില്‍ മാത്രമേ ജനസംഖ്യ കുറയുകയുള്ളൂ. മാതൃക ശിക്ഷാ നടപടികളാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വിലക്കുകള്‍ കാണുന്പോള്‍ മറ്റുള്ളവര്‍ സ്വയം നിയന്ത്രിക്കുമെന്നും രാംദേവ് പറയുന്നു.