കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുമായി പതഞ്ജലി. കോറോണില്‍ എന്ന് പേരിട്ടി രിക്കുന്ന മരുന്ന് ഇന്ന് മുതല്‍ വിപണിയിലെത്തിയിട്ടുണ്ടെന്ന് ബാബാ രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മരുന്നിന്റെ ശാസ്ത്രീയ വശം അതീവ രഹസ്യമാണെന്നും ഇത് കഴിച്ചതിന് ശേഷം മൂന്നു ദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടതായും ബാബാ രാംദേവ് പറഞ്ഞു.ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
‘കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. 100 രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്തമാകും’. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് രാം ദേവ് പറഞ്ഞു.