ജമ്മു കശ്മീരിൽ വിഘടനവാദികൾക്കെതിരായ നടപടികൾക്ക് പിന്നാലെ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം. പുൽവാമ ഭീകരാക്രമണം നടന്നതിനു പിറകെ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. വിഘടനവാദികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്ഡ് നടന്നു. റെയ്ഡിനിടെയാണ് വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുൽ ഹാമിദ് ഫയാസ് ഉൾപ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം എത്തിച്ചത്.

