ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്ബനി കേന്ദ്ര സേനയെ വിമാനമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു. വിഘടന വാദി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുന്നു.ഹുറിയത്ത് നേതാക്കളേയും ജമാത്ത് ഓര്ഗനൈസേഷന് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. 45 കമ്ബനി സിആര്‍പിഎഫ്, 35 കമ്ബനി ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി നിന്നും പത്ത് കമ്ബനി വീതവും അര്‍ദ്ധസൈനീക വിഭാഗങ്ങളെയാണ് കാശ്മീരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ വിന്യസിച്ചത്. വിമാന മാര്‍ഗമായിരുന്നു സേന നീക്കം. തലസ്ഥാനമായ ശ്രീനഗറിന്റെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തു.വിഘടന വാദി നേതാവ് യാസിന് മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തു. മറ്റൊരു വിഘടനവാദി നേതാവും ജമാത്ത് ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ളവരും അറസ്റ്റിലായി.

