ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. സിമന്റിന്റെയും മോട്ടോര്‍ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചിട്ടില്ലെങ്കിലും വീല്‍ചെയര്‍ ഉള്‍പ്പടെ ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ല്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.
33 ഉല്പങ്ങളുടെ ജി എസ് ടി നിരക്ക് കുറയും
26 ഉല്പന്നങ്ങളുടെ ജി എസ്ടി 12 ശതമാനവും 5 ശതമാനവുമായി കുറയും
7 ഉല്പങ്ങളുടെ ജി എസ് ടി 28 ല്‍ നിന്ന് 18 ശതമാനമാകും
ടയര്‍, വി സി ആര്, ബില്ല്യാട്സ്, സ്നൂക്കര്‍ എന്നിവയുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി.
വീല്‍ചെയറിന്റെ ജി എസ് ടി 28 ല്‍ നിനന് 5 ശതമാനമാക്കി. ഭിന്നശേഷിക്കാരുടെ പ്രധാന ആവശ്യമായിരുന്നു ഇത്.
32 ഇഞ്ച് വരെയുള്ള ടിവിയുടെ ജി എസ ടി 28 ല്‍ നിന്ന് 18 ശതമാനം
സിനിമാ ടിക്കറ്റിന്റെ നികുതി കുറച്ചു. നൂറ് രൂപ വരെയുള്ള ടിക്കറ്റിന്റെ നികുതി 28ല്‍ നിന്ന് പന്ത്രണ്ടാക്കി. നൂറ് രൂപക്ക് മുകളിലുള്ളത് 18 ശതമാനമാക്കി.
ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്.
ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി. ബിസിനസ് ക്ളാസിലും ചാര്‍ടേഡ് വിമാനങ്ങളിലും ആണെങ്കില്‍ 12 ശതമാനമായിരിക്കും നികുതി.
പുതിയ ലിസ്റ്റ് പ്രകാരം 28 ശതമാനം നികുതിയുള്ള ഉല്പന്നങ്ങളുടെ എണ്ണം 28 ആണ്. പുതുക്കിയനിരക്കുകള്‍ ജനുവരി ഒന്നാം തിയതിയാണ് നിലവില്‍ വരിക.