ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന യാത്രക്കാരന്റെ ആവശ്യം മൂലം വിമാനം മൂന്ന് മണിക്കൂര്‍ വൈകി. ഒടുവില്‍ യാത്രക്കാരനെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു.
അമൃത്സറില്‍നിന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കണമെന്ന് ഫ്ളൈറ്റ് അറ്റന്ഡിനോട് യാത്രക്കാരന് ആവശ്യപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതിനു മുമ്പായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ പുക വലിക്കുന്നത് അനുവദനീയമല്ലെന്ന് ഫ്ളൈറ്റ് അറ്റന്‍ഡന്റ് വ്യക്തമാക്കി. ഇതോടെ യാത്രക്കാരന് ബഹളം തുടങ്ങി. തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം യാത്ര തുടര്‍ന്നു.


