ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് 300 കടന്നു. നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അടുത്ത കുറച്ച് ദിവസത്തേക്ക് ഈ അളവ് നിലനിർത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും, നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി.


