ഇന്ത്യയില്‍ കൊവിഡ് മരണം 13699 ആയി ഉയര്‍ന്നു. ഒരു ദിവസം തന്നെ ഇന്ത്യയില്‍ നാനൂറില ധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കനത്ത ആശങ്കയ്ക്ക് ഇടയാക്കുകയാണ്. 14,821 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത ആകെ കോവിഡ് രോഗികള്‍ 4,25,282 ആയി. 1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,37,196 പേര്‍ക്ക് രോഗം ഭേദമായി.മഹാരാഷ്ട്രയില്‍ 1,32,075 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,170 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 60,161 പേര് ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഡല്‍ഹിയില്‍ 59,746 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 2,175 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 24,558 പേര് ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തമിഴ്നാട്ടില്‍ 59377 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോര്‍ട്ട് ചെയ്തു.


