ബിരാത്നഗര്‍ (നേപ്പാള്‍): സാഫ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇന്ത്യക്ക് തുടര്‍ച്ചയായ അഞ്ചാം കിരീടം. ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ കിരീടം ചൂടിയത്. ദലിമ ചിബര്‍, ദാംഗ്മി ഗ്രെയ്സ്, അഞ്ജു തമാംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. സബിത്ര ഭന്ദാരി നേപ്പാളിന്റെ ആശ്വസഗോള്‍ നേടി.

2010ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2010, 2012, 2014 വര്‍ഷങ്ങളിലും ഇന്ത്യ-നേപ്പാള്‍ ഫൈനലാ യിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യക്കു മുന്നില്‍ നേപ്പാള്‍ കിരീടം അടിയറവുവയ്ക്കുന്നത്.


