മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കാനായി തന്റെ ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്ക്കാന് ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മധ്യപ്രദേശിലെ റായിപൂരില്‍ മൃഗാശുപത്രി നിര്‍മിക്കാനാണ് വര്‍ഷങ്ങളായി താന്‍ ശേഖരിച്ച അപൂര്‍വ്വ ചിത്രങ്ങള്‍ മനേക ഗാന്ധി വില്‍ക്കുന്നത്.
ആശുപത്രി നിര്‍മിക്കുന്നതിന് പണം കണ്ടെത്താന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് അവ വില്ക്കാന് തയ്യാറാകുന്നതെന്നും മനേക ഗാന്ധി പറയുന്നു. പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ നേൃത്വത്തിലാണ് മൃഗാശുപത്രി നിര്‍മിക്കുന്നത്.
പത്തൊന്പാതാം നൂറ്റാണ്ടിലുള്ള മൈക്കാ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെക്കുന്നത്. ദില്ലിയിലെ അശോക റോഡിലുള്ള മനേക ഗാന്ധിയുടെ വസതിയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 35,000 രൂപമുതല്‍ 7.5 ലക്ഷം രൂപ വരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഏഴോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക.
ലോകത്തില്‍ തന്നെ കുറച്ച് വ്യക്തികളുടെ കൈവശം മാത്രമാണ് മൈക്ക പെയിന്റിങ്ങുകള്‍ അവശേഷിക്കുന്നുള്ളു എന്ന് മനേക ഗാന്ധി പറയുന്നു. അതിനാല്‍ തന്നെ തന്റെ അപൂര്‍വ്വ ശേഖരം വില്‍ക്കുന്നതിലുള്ള ദുഃഖവും അവര്‍ രേഖപ്പെടുത്തി. ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുകയല്ല ലക്ഷ്യമെന്നും, മൃഗ സംരക്ഷണം മാത്രമാണ് ലക്ഷ്യമെന്നും മനേക ഗാന്ധി പറയുന്നു.


