തിരുവനന്തപുരം: “മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേതൃത്വം നല്കുന്ന തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉദ്ഘാടനം ചെയ്യും. “മോഡി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിച്ചിക്കുന്ന മേഖലാ ജാഥകള്‍ ഫെബ്രുവരി 14 മുതല്‍ പ്രയാണം ആരംഭിച്ച് രണ്ട് ജാഥകളും മാര്‍ച്ച് 2 ന് തൃശ്ശൂരില്‍ സമാപിക്കും.

