ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 60 ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. കാഷ്മീരിലെ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നാട്ടുകാരെ നിയമിക്കുന്നത് കുറഞ്ഞതായി ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ടുപേര്‍ മാത്രമാണ് തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നതെന്നും ദില്‍ബാഗ് പറഞ്ഞു.


