ക്ഷേത്രത്തില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ക്ഷേത്ര ഭാരവാഹികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് തിരിച്ചറിഞ്ഞത്. ബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി. സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന്റെ പ്രധാന കവാടം അടച്ചു. ഹിന്ദുക്കളുടെ ഏറ്റവും പുണ്യ ആരാധനാലയങ്ങളിലൊന്നാണ് പശുപതിനാഥ് ക്ഷേത്രം.
അതേസമയം ബാഗ്മതി നദിക്ക് സമീപമുള്ള വനത്തില്‍നിന്നും സംശയാസ്പദമായ മറ്റൊരു വസ്തുവും കണ്ടെത്തിയിരുന്നു. സൈന്യം ഇതും നീക്കം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


