തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വില വര്‍ധവ് എട്ട് രൂപ കടന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപയും ഡീസലിന് എട്ട് രൂപ 43 പൈസയുമാണ് കൂടിയത്. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 12 പൈസയും പെട്രൊളിന് 79 രൂപ 44 പൈസയും നിലവില്‍ നല്‍കണം. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു.
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി സര്‍ക്കാര്‍; ഇതുവരെ കൂട്ടിയത് എട്ടര രൂപ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

