ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സായുധ സേനാംഗങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനം. സൈനിക ക്യാമ്പുകളില്‍നിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോഴും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

സി.ആര്.പി.എഫ്. ഉള്‍പ്പെടെയുള്ള എല്ലാ പാരാമിലിട്ടറി സേനാംഗങ്ങളും സൗജന്യ വിമാനയാത്രയ്ക്കുള്ള ആനുകൂല്യത്തിന് അര്‍ഹരാണെന്നും കോണ്‍സ്റ്റബിള്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അത് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


