ബംഗലൂരു: കര്‍ണ്ണാടക സിദ്ധാരംഗ മഠത്തിലെ ശിവകുമാര സ്വാമി അന്തരിച്ചു. നൂറ്റിപതിനൊന്നാമത്തെ വയസ്സിലായിരുന്നു അന്ത്യം. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തിയ്യതിയാണ് ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിന്നീട് കരള്‍ അണുബാധയുണ്ടാവുകയായിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. സംസ്കാര ചടങ്ങുകള്‍ ഈ മാസം 22ന് നടത്തും.

