മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനം.
സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. 2017 മേയ് മാസത്തിലും ഇതേ ആയുധശേഖരണശാലയില് സമാനമായ രീതിയിലുള്ള സ്ഫോടനമുണ്ടായിരുന്നു.

