അസാമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി.സംസ്ഥാനത്തെ 33ല്‍ 24 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടു ണ്ട്. ബാര്‍പേട, ബക്സ, ധുബ്രി, മൊരിഗാവ് ജില്ലകളിലായി അഞ്ച് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25.29 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബാഗ്മതി, കംല ബലന്, കോസി തുടങ്ങിയ നദികള്‍ കരകവിഞ്ഞതോടെ എട്ട് ജില്ലകളാണ് ദുരിതത്തിലായത്.

