ഇന്ധന വില ഇന്നും മാറ്റമില്ലാതെ വര്‍ധനിച്ചു. പെട്രോളിന് 56 പൈസയും, ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്. 14 ദിവസത്തിനിടെ പെട്രോളിന് 7 രൂപ 68 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് 7 രൂപ 81 പൈസയും കൂടി. ഇതോടെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 79 രൂപ 09 പൈസയും ഡീസലിന് 73 രൂപ 54 പൈസയുമായി.
ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില വര്‍ധന തുടങ്ങിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.


