ലക്നൗ: വൈദ്യുതി മോഷ്ടാക്കാള്‍ എന്നാരോപിച്ച് ഇസ്ളാമിക വിഭാഗത്തെ ചീത്ത പറഞ്ഞ എംഎല്‍എയുടെ വര്‍ഗ്ഗീയത വിദ്യുഛക്തി ഉദ്യോഗസ്ഥന് റെക്കോഡ് ചെയ്തു പുറത്തുവിട്ടു. ഉത്തര്‍പ്രദേശിലെ ഒരു ബിജെപി എംഎല്‍എ സഞ്ജയ്ഗുപ്തയുടെ ഇസ്ളാമിക വിരോധമാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ് വിദ്യുഛക്തി ബോര്‍ഡ് വൈദ്യൂതി മോഷണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയതും മോഷ്ടാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ചതുമാണ് എംഎല്‍എ യെ ചൊടിപ്പിച്ചത്.
റെയ്ഡ് ഹിന്ദുക്കളെ ദ്രോഹിക്കാന്‍ മാത്രമായിരുന്നെന്നും മുസ്ളീങ്ങളെ വിട്ടു കളഞ്ഞു എന്നുമാണ് എംഎല്‍എയുടെ ആരോപണം. ഇസ്ളാമികളുടെ വൈദ്യുതി മോഷണത്തെക്കുറിച്ചും എത്രപേര്‍ക്കെതിരേ നടപടിയെടുത്തെന്നും എംഎല് ഫോണിലൂടെ ചോദ്യം ചെയ്തത് റെക്കോഡ് ചെയ്ത എഞ്ചിനീയര്‍ സംഭാഷണം സാമൂഹ്യ മാധ്യമം വഴി പുറത്തുവിടുകയായിരുന്നു.
അവിനാശ് സിംഗ് എന്ന എഞ്ചിനീയറെയാണ് എംഎല്‍എ ഫോണ്‍ ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും. മുസ്ളീങ്ങളെ വൈദ്യുതി മോഷ്ടാക്കളായിട്ടാണ് എംഎല്‍എ ആരോപിക്കുന്നത്. എന്താണ് വൈദ്യൂതി മോഷ്ടാക്കളായ മുസ്ളീങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്ന് ചോദിച്ച എംഎല്‍എ എത്ര മുസ്ളീങ്ങള്‍ക്കെതിരേ നടപടിയെടുത്തെന്ന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൗഷംബി ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് സഞ്ജയ് ഗുപ്ത. ”മുസ്ളീങ്ങളുടെ താമസ സ്ഥലത്തേക്ക് പോയി നോക്കണം അവിടെ വൈദ്യൂതി മോഷണം നടക്കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ എത്ര മുസ്ളീങ്ങള്‍ക്കെതിരേ നടപടിയെടുത്തെന്ന് വിവരം നല്‍കണം. സ്ഥലം മാറ്റം പോലും രക്ഷിക്കത്തില്ല. ഉത്തര്‍പ്രദേശില്‍ എവിടെയുണ്ടെങ്കിലൂം ഞാന്‍ അന്വേഷണം നടത്തും.” ഗുപ്ത പറയുന്നു.
നീയും നിന്റെ വകുപ്പും പോയി തുലയട്ടെ. ഹിന്ദുക്കള്‍ മാത്രമാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന് ലക്നൗവ്വില്‍ പോയി പറയും. ഇക്കാര്യത്തില്‍ ഹിന്ദുക്കളെയും ബിസിനസ്സുകാരെയും പീഡിപ്പിക്കുകയാണെന്നും ഗുപ്ത കത്തിക്കയറുന്നുണ്ട്. ജൂണ്‍ 15 നായിരുന്നു ഈ ഫോണ്‍കോള്‍ വന്നത്. വൈദ്യൂതി മോഷണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതാണ് എംഎല്‍എ യെ ചൊടിപ്പിച്ചത്. അതേസമയം ഫോണ്‍വിളി വിവാദമായതോടെ ഒരു സാധാരണ താല്‍പ്പര്യം മാത്രമാണ് താന്‍ കാട്ടിയതെന്നും തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെന്നും വ്യക്തമാക്കി എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. ഹിന്ദുക്കളുടെ വീട്ടില്‍ മാത്രം റെയ്ഡ് നടക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും മുസ്ളീങ്ങളുടെ വീട്ടിലും റെയ്ഡ് നടത്തണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു. ഹിന്ദുവിന്റെയോ മുസ്ളീമിന്റെയോ ക്രിസ്ത്യാനിയുടേയോ സിഖുകാരന്റെയോ ഏതെങ്കിലും ഒരു മതക്കാരുടെ വീട്ടില്‍ മാത്രം കയറിയാല്‍ എന്റെ ആള്ക്കാര് എന്നെ വിടുമോയെന്ന എംഎല്‍എ ചോദിക്കുന്നതും ഫോണില്‍ കേള്‍ക്കാനാകും.


