ജയ്പൂർ∙ രാജസ്ഥാനിലെ ജയ്പൂര്‍ സെൻട്രല്‍ ജയിലിൽ പാക്കിസ്ഥാൻ പൗരനെ സഹതടവുകാർ കല്ലെറിഞ്ഞുകൊന്നതായി ദേശീയ മാധ്യമങ്ങൾ. മൂന്ന് തടവുകാർ ചേർന്നാണ് ഷാക്കിബ് എന്ന പാക്ക് തടവുകാരനെ ആക്രമിച്ചത്. ബുധനാഴ്ചയാണ് പാക്ക് തടവുകാരൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടതെന്ന് ജയിൽ ഐജി വ്യക്തമാക്കി. ഫൊറൻസിക് വിദഗ്ധരുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിനു പിന്നാലെയാണു ജയിലിലെ അക്രമം.

