ഗുവാട്ടി: ഗാന്ധി കുടുംബത്തേക്കാള്‍ വലിയ അഴിമതിക്കാരാകാൻ മറ്റാർക്കും കഴിയില്ലെന്ന് ബിജെപി നേതാവും ആസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ.”ഗാന്ധി കുടുംബത്തില്‍ നിന്ന് വരുന്ന അധിക്ഷേപം അനുഗ്രഹമായാണ് ഞാൻ കരുതുന്നത്. സ്വയം ഏറ്റവും ശക്തമെന്ന് കരുതുന്ന ഒരു കുടുംബത്തിനെതിരെ പോരാടാൻ ഇത് എനിക്ക് ഊർജ്ജം നല്‍കുന്നമെന്നും’ അദ്ദേഹം എക്സില്‍ കുറിച്ചു.
ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിക്കും, ഗാന്ധി കുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് ആസാം മുഖ്യമന്ത്രി രംഗത്തെത്തിയത്. ബോഫോഴ്സ് അഴിമതി, നാഷണല്‍ ഹെറാള്‍ഡ് കേസ്, ഭോപ്പാല്‍ വാതക ദുരന്തം, 2 ജി അഴിമതി, കല്‍ക്കരി കുംഭകോണം മുതലായവയില്‍ ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.