ദില്ലി: സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് സിബിഐ അഡീഷണല്‍ ഡറയറക്ടറായി സ്ഥാനക്കയറ്റം. സിബിഐ തലപ്പത്തെ ചേരിപ്പോരിനെ തുടര്‍ന്ന് എം നാഗേശ്വര്‍ റാവുവിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടേതാണ് തീരുമാനം.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്കിയ കേസില്‍ ഇതുവരെ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. അതിനിടെയാണ് നാഗേശ്വര്‍ റാവുവിന് അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. നിലവില്‍ സിബിഐയില്‍ തസ്തിക പ്രകാരം ജോയിന്റ് നാഗേശ്വര്‍ റാവു.

